Post Category
സുശക്തി മിഷൻ ലോഗോ രൂപകൽപ്പന ചെയ്തത് സനോജ് നടയിൽ
സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന കേരള സംസ്ഥാന ഭിന്നശേഷി ശാക്തീകരണ മിഷന്റെ (സുശക്തി) ഓദ്യോഗിക ലോഗോ രൂപകല്പന ചെയ്തത് കൊല്ലം ജില്ലയിലെ പുനലൂർ വിളക്കുവട്ട സ്വദേശി ഭിന്നശേഷിക്കാരനായ സനോജ് നടയിൽ. ഭിന്നശേഷിക്കാരുടെ ശാക്തീകരണവും സ്വയംസഹായ സംഘങ്ങൾ മുഖേന അവരുടെ സാമൂഹിക പുരോഗതി ലക്ഷ്യമിട്ട് രൂപീകരിക്കുന്ന സുശക്തി മിഷന്റെ ആശയവും ലക്ഷ്യവും പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് ലോഗോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കോർപറേഷൻ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സനോജ് നടയിൽ ഡിസൈൻ സമർപ്പിച്ചത്. ലോഗോയുടെ സൃഷ്ടിപരമായ ആശയവും സന്ദേശവും പരിഗണിച്ചാണ് അത് സുശക്തി മിഷന്റെ ഓദ്യോഗിക ലോഗോയായി അംഗീകരിച്ചത്. ലോഗോ തയ്യാറാക്കിയ സനോജ് നടയിലിനു ഉന്നത വിദ്യാഭ്യാസ-സാമുഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു വകുപ്പിന്റെ ഉപഹാരം സമ്മാനിച്ചു.
പി.എൻ.എക്സ്. 1145/2026
date
- Log in to post comments