Skip to main content

പി.ജി. ഡിപ്ലോമ ഇൻ പാർലമെന്ററി സ്റ്റഡീസ് എഴുത്തുപരീക്ഷ

കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡീസ് സെന്റർ (പാർലമെന്ററി സ്റ്റഡീസ്) ന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പി.ജി. ഡിപ്ലോമ ഇൻ പാർലമെന്ററി സ്റ്റഡീസ് ആദ്യ ബാച്ചിന്റെ എഴുത്തുപരീക്ഷ ഏപ്രിൽ 11, 12, 18, 19 തീയതികളിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ നടക്കും. പരീക്ഷയ്ക്കുള്ള അപേക്ഷ K-LAMPS e-portal മുഖേന ഫീസ് വിശദാംശങ്ങളോടൊപ്പം സമർപ്പിക്കണം. അപേക്ഷകൾ മാർച്ച് 15 വരെ പിഴയില്ലാതെയും മാർച്ച് 20 വരെ പിഴയോടുകൂടിയും സമർപ്പിക്കാം. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട പഠിതാക്കളെ പരീക്ഷാഫീസ് അടയ്ക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.niyamasabha.org.

പി.എൻ.എക്‌സ്. 1150/2026

date