ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷ: ഭിന്നശേഷിക്കാർക്ക് സ്ക്രൈബ് അനുവദിക്കും
തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ.ഡി ക്ലർക്ക് / സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ്-II (കാറ്റഗറി നമ്പർ: 39/2025) തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷ 2026 മാർച്ച് 29 ഉച്ച കഴിഞ്ഞ് 1.30 മുതൽ 3.15 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.
പ്രസ്തുത പരീക്ഷ എഴുതുന്നതിനായി ഹാൾടിക്കറ്റ് ലഭിച്ചിട്ടുള്ള 40 ശതമാനത്തിന് മുകളിൽ ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾക്ക് സ്ക്രൈബിന്റെ (Scribe) സഹായം ആവശ്യമുണ്ടെങ്കിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ദേവജാലിക പ്രൊഫൈൽ മുഖേന സമർപ്പിച്ച അപേക്ഷയിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥിയാണെന്ന് അവകാശപ്പെട്ടിട്ടുള്ളവർക്ക് മാത്രമേ ഈ സൗകര്യം ലഭ്യമാകൂ.
സ്ക്രൈബ് അനുവദിക്കുന്നതിനായി 2026 മാർച്ച് 25 വൈകിട്ട് 5 മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ kdrbtvm@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൂടെയോ, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ നേരിട്ട് എത്തിയോ നൽകാം. അപേക്ഷയ്‌ക്കൊപ്പം ദേവജാലിക പ്രൊഫൈൽ മുഖേന സമർപ്പിച്ച അപേക്ഷ ഫോം, പരീക്ഷയുടെ ഹാൾടിക്കറ്റ്, മെഡിക്കൽ ബോർഡ് നൽകുന്ന JOB ORIENTED PHYSICAL AND FUNCTIONALITY CERTIFICATION ഉൾപ്പെട്ട ഡിസെബിലിറ്റി സർട്ടിഫിക്കറ്റ്, ബന്ധപ്പെട്ട സ്‌പെഷ്യാലിറ്റിയിലെ ഡോക്ടർ നൽകുന്ന ''എഴുതുവാൻ ബുദ്ധിമുട്ടുണ്ട്'' എന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് (Appendix-1) എന്നീ രേഖകൾ നിർബന്ധമായും സമർപ്പിക്കണം. രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് www.kdrb.kerala.gov.in സന്ദർശിക്കണം.
പി.എൻ.എക്‌സ്. 1160/2026
- Log in to post comments