‘സ്വപ്നവീട്’ കൈമാറി ആറ്റിങ്ങൽ എൻജിനിയറിങ് കോളേജ് എൻ എസ് എസ് യൂണിറ്റ്
ഐ.എച്ച്.ആർ.ഡി യുടെ ആറ്റിങ്ങൽ എൻജിനിയറിങ് കോളേജിലെ എൻ എസ് എസ് യൂണിറ്റും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി ചേർന്നു നിർമ്മിച്ച പുതിയ വീട് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചിറയിൻകീഴ് സ്വദേശി അനൂപിനും കുടുംബത്തിനും കൈമാറി. ചിറയിൻകീഴ് മണ്ഡലത്തിൽ പെടുന്ന മുദാക്കലിൽ ഉണ്ടായിരുന്ന 5 സെന്റ് സ്ഥലത്താണ് വീട് നിർമ്മിച്ചു നൽകിയത്.
ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ. വി. എ. അരുൺകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഒ. എസ്. അംബിക എം എൽ എ ഉദ്ഘാടനം ചെയ്തു. വി. ശശി എം എൽ എ വീടിന്റെ താക്കോൽ കൈമാറി. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ എം. പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. സുമ എൽ എസ്, ജില്ലാ പഞ്ചായത്ത് മെമ്പർ സജിത്ത് മുട്ടപ്പലം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. ലിഷ രാജ്, കോളേജ് ഡീൻ ഡോ. ജിഷ രാജ്, മുൻ വാർഡ് കൗൺസിലർ ശങ്കർ ജി, പി.ടി.എ വൈസ് പ്രസിഡന്റ് വിജു കുമാർ എന്നിവർ സംസാരിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ അരുൺ നാഥ്, വാണി എന്നിവർ ‘സ്വപ്നക്കൂട്’ പദ്ധതിയുടെ നടത്തിപ്പിനെപ്പറ്റിയും മനോജ് കുമാർ കെ. ജി. പഠനത്തോടൊപ്പം സമ്പാദ്യം പദ്ധതിയെക്കുറിച്ചും സംസാരിച്ചു.
വിദ്യാർത്ഥികൾക്ക് 'പഠനത്തോടൊപ്പം സമ്പാദ്യം' എന്ന ന്യൂതന പദ്ധതി പ്രകാരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആറ്റിങ്ങലിലെ വിദ്യാർത്ഥികൾ വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിച്ച ഡ്രയറുകൾ, ഇൻക്യുബേറ്ററുകൾ, സാനിറ്ററി നാപ്കിൻ ഡിസ്‌ട്രോയർ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ പ്രവർത്തനോദ്ഘാടനവും നടന്നു.
പി.എൻ.എക്‌സ്. 1161/2026
- Log in to post comments