Skip to main content

മണിയാണീരിക്കടവ്-കല്ലട ചെക്ക്ഡാം ഉദ്ഘാടനം ചെയ്തു

വെള്ളിയാർ പുഴയ്ക്ക് കുറുകെ മണിയാണീരിക്കടവ് പാലത്തിന് താഴ്ഭാഗത്ത് കല്ലടയിൽ നിർമ്മിച്ച ചെക്ക്ഡാം യു.എ. ലത്തീഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മേലാറ്റൂർ, കീഴാറ്റൂർ ഗ്രാമപഞ്ചായത്തുകളിലെ കാർഷിക ആവശ്യത്തിനുള്ള ജലലഭ്യത ഉറപ്പുവരുത്തുന്നതിനും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും 2021-2022 സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തിയ 3.22 കോടി രൂപ ചിലവഴിച്ചാണ് ചെക്ക്‌ഡാം നിർമ്മാണം പൂർത്തീകരിച്ചത്. 49 മീറ്റർ നീളത്തിലും 1.80 മീറ്റർ ഉയരത്തിലും എഫ്.ആർ.പി. ഷട്ടറുകളോടുകൂടി നിർമിച്ച ചെക്ക്‌ഡാമിൽ പൂർണ്ണതോതിൽ ജലം സംഭരിക്കുമ്പോൾ വെള്ളിയാർ പുഴയിൽ നിന്ന് 2.80 കി.മി. മുകൾ ഭാഗമായ കല്ലട മുതൽ മേലാറ്റൂർ-ചെമ്മാണിയോട് പാലത്തിന് താഴ്‌ഭാഗം വരെ ഏകദേശം 100 ഹെക്ടർ കൃഷിഭൂമിയിലെ കാർഷിക ആവശ്യങ്ങൾക്ക് ജലം ലഭിക്കും. 

 

മേലാറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംസീന മുജീബ് അധ്യക്ഷത വഹിച്ച പരിപാടിയിൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷിറ, കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൂസക്കുട്ടി, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ.ടി. അജ്മൽ, ഷാഹിന നിയാസി, വിവിധ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഇഫ്രാ അസീസ്, സുനിൽ രാമനാടൻ, കെ മുഹമ്മദലി, ബിന്ദു വടക്കേകോട്ട, മലപ്പുറം ഇറിഗേഷൻ വിഭാഗം എക്സി. എഞ്ചിനീയർ ഇ അജ്മൽ, മലപ്പുറം ഇറിഗേഷൻ വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർ ഇ.കെ. പുഷ്പരാജൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

 

date