Post Category
സർട്ടിഫിക്കറ്റ് വിതരണം നടത്തി
കോട്ടയം: കെൽട്രോണിന്റെ മോണ്ടിസ്സോറി, പ്രീ-സ്കൂൾ ടീച്ചർ ട്രെയിനിംഗ് കോഴ്സുകളുടെ 2024-25 ബാച്ചിന്റെ കോൺവൊക്കേഷനും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. കെൽട്രോൺ മാനേജിംഗ് ഡയറക്ടർ റിട്ട. വൈസ് അഡ്മിറൽ ശ്രീകുമാർ നായർ മുഖ്യാതിഥിയായിരുന്നു. കെൽട്രോൺ നോളജ് സർവീസസ് ഗ്രൂപ്പ് ഹെഡ് എം. സമീറ പങ്കെടുത്തു.
കോഴ്സുകളുടെ പുതിയ ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. താൽപ്പര്യമുള്ളവർ കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടണം. ഫോൺ: 9072592412, 9495642722.
date
- Log in to post comments