ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ മൂന്ന് റോഡുകൾ മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു
ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ മൂന്ന് റോഡുകളുടെ ഉദ്ഘാടനം വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. 8/4 മുതുവാട്ട് താഴം റോഡ്, ഉമ്മൻകൊത്തിയിൽ കനാൽ നടപ്പാത, 7/6 കല്ലുംപുറത്ത് താഴം റോഡ് എന്നിവയാണ് മന്ത്രി നാടിന് സമർപ്പിച്ചത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവിട്ടാണ് 8/4 മുതുവാട്ട് താഴം റോഡ് നവീകരിച്ചത്. എംഎൽഎ ആസ്തി വികസന ഫണ്ടിൽനിന്ന് ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് ഉമ്മൻകൊത്തിയിൽ കനാൽ നടപ്പാത നിർമാണം. 1.39 കോടി രൂപ ചെലവിട്ടാണ് 7/6 കല്ലുംപുറത്ത് താഴം റോഡ് നിർമാണം പൂർത്തീകരിച്ചത്.
ചടങ്ങിൽ ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം സ്വപ്ന അധ്യക്ഷയായി. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം നിനു, വൈസ് പ്രസിഡന്റ് പ്രേമരാജൻ, ചേളന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ രാജേന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷൻ പി ഇസ്മായിൽ, വാർഡ് മെമ്പർമാരായ ആത്മിനി, യു കെ ബാലകൃഷ്ണൻ, ടി പി ഫിറോസ്, എം ഇ റൈഹാനത്ത്, മുൻ മെമ്പർമാരായ എൻ രമേശൻ, യു കെ എം റീന, റോഡ് കമ്മിറ്റി അംഗം എ ടി സജീവ്, സ്വാഗതസംഘം ചെയർമാൻ വി പ്രഭാകരൻ, വാർഡ് വികസന സമിതി കൺവീനർ എ എം സോമശേഖരൻ, കെ എം മാധവൻ, രമേശൻ മരുതാട്ട്, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
- Log in to post comments