Skip to main content

കെൽട്രോൺ മാധ്യമ കോഴ്സുകൾ: അപേക്ഷ ക്ഷണിച്ചു

കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ, 2026 അധ്യയന വർഷത്തേക്കുള്ള വിവിധ മാധ്യമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റ് മീഡിയ, ടെലിവിഷൻ ജേണലിസം, ഡിജിറ്റൽ മീഡിയ, വാർത്താ അവതരണം, ആങ്കറിങ്, പബ്ലിക് റിലേഷൻസ്, അഡ്വർടൈസിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത കണ്ടന്റ് നിർമ്മാണം, വീഡിയോ ക്യാമറ പരിശീലനം, വീഡിയോ എഡിറ്റിങ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്ലസ് ടു അല്ലെങ്കിൽ ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അംഗീകൃത മാധ്യമ സ്ഥാപനങ്ങളിൽ പ്രായോഗിക പരിശീലനവും ഇന്റേൺഷിപ്പ് അവസരങ്ങളും, പ്ലേസ്മെന്റ് സഹായവും ലഭിക്കും. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലെ കെൽട്രോൺ പരിശീലന കേന്ദ്രങ്ങളിലേക്കാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. മാർച്ച് 16 വരെ അപേക്ഷകൾ സമർപ്പിക്കാം.
ഫോൺ : 9544958182

date