രജിസ്ട്രേഷൻ ക്യാമ്പ്
എറണാകുളം ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻ്ററിൻ്റെയും മൂവാറ്റുപുഴ ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിന്റെയും ആഭിമുഖ്യത്തിൽ സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിക്കുന്നതിനായുള്ള രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. മാർച്ച് 16 രാവിലെ 10.30 മുതൽ 03.30 വരെ മൂവാറ്റുപുഴ ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ നടക്കുന്ന ക്യാമ്പിൽ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവർക്കും 300 രൂപ രജിസ്ട്രേഷൻ ഫീ അടച്ച് ആജീവനാന്ത ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്.
രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് സോഫ്റ്റ് സ്കിൽ ട്രയിനിംഗ്, കരിയർ കൗൺസിലിംഗ്, കമ്പ്യൂട്ടർ ട്രയിനിംഗ് (MS OFFICE) എന്നിവ സൗജന്യമായി നൽകുന്നതാണ്. രജിസ്ട്രേഷന് ഹാജരാകുന്ന ഉദ്യോഗാർഥികൾക്ക് സാധുതയുള്ള ഇമെയിൽ ഐഡി യോ ഫോൺ നമ്പറോ ഉണ്ടായിരിക്കണം. കൂടാതെ ആധാർ/വോട്ടേഴ്സ് ഐ ഡി/ പാസ്പോർട്ട്/ പാൻ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ ഹാജരാക്കേണ്ടതാണ്.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനലിൽ പ്രവർത്തിക്കുന്ന ടൗൺ എംപ്ലോയ്മെൻ്റ് എക്സ്‌ചേഞ്ചിൽ മാർച്ച് 16ന് രാവിലെ 10.30 ന് എത്തിച്ചേരുക.
ഫോൺ - 9446926836, 0484-2422452, 9446025780
- Log in to post comments