ആൻ്റി ഡീഫേസ്മെന്റ് സ്ക്വാഡ് നീക്കം ചെയ്തത് 350 പ്രചരണ ബോർഡുകൾ
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആന്റി ഡീഫേസ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ ഇതുവരെ നീക്കം ചെയ്തത് 350 പ്രചരണ ബോര്‍ഡുകള്‍.
വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ 250 പോസ്റ്ററുകൾ, 70 ബാനറുകൾ, 50 മറ്റ് പ്രചരണ ബോര്‍ഡുകള്‍ എന്നിവയാണ് നീക്കം ചെയ്തത്.
നിഷ്പക്ഷവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി രൂപീകരിച്ച ജില്ലാതല ആൻ്റി ഡീഫേസ്മെന്റ് സ്ക്വാഡ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധ നടത്തി.
പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക് സി-വിജിൽ (cVIGIL) ആപ്പ് വഴിയോ
mccernakulam2026@gmail.com ഇ-മെയിൽ വിലാസത്തിലോ അയക്കാം. ചട്ടലംഘനങ്ങളുടെ ചിത്രങ്ങളോ വീഡിയോകളോ ആണ് തത്സമയം അയക്കാവുന്നതാണ്.
പൊതു അല്ലെങ്കിൽ സ്വകാര്യ സ്വത്തുക്കളിൽ അനുമതിയില്ലാതെ ചുവരെഴുത്തുകൾ നടത്തുക, പോസ്റ്ററുകൾ പതിക്കുക, ബാനറുകൾ സ്ഥാപിക്കുക, വോട്ടർമാരെ സ്വാധീനിക്കാനായി പണമോ മദ്യമോ മറ്റ് സമ്മാനങ്ങളോ വിതരണം ചെയ്യുക, അനുമതിയില്ലാതെ ഉച്ചഭാഷിണികൾ ഉപയോഗിക്കുക, വിദ്വേഷ പ്രസംഗങ്ങൾ നടത്തുക, സാമുദായിക ഐക്യം തകർക്കുന്ന രീതിയിൽ പ്രവർത്തിക്കുക,
ഔദ്യോഗിക വാഹനങ്ങളോ സ്ഥാനചിഹ്നങ്ങളോ ദുരുപയോഗിക്കുക എന്നീ നിയമലംഘനങ്ങൾ പൊതുജനങ്ങൾക്ക്
ആന്റി ഡീഫേസ്മെന്റ് സ്ക്വാഡിനെ അറിയിക്കാവുന്നതാണ്.
പരാതി ലഭിക്കുന്ന പക്ഷം ഫ്ലയിംഗ് സ്ക്വാഡുകൾ ഉടനടി പരിശോധന നടത്തുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും എന്ന് ആന്റി ഡീഫേസ്മെന്റ് സ്ക്വാഡിന്റെ ജില്ലാ നോഡൽ ഓഫീസർ കൂടിയായ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി ജേക്കബ് അറിയിച്ചു.
- Log in to post comments