Skip to main content

നിയമസഭ തിരഞ്ഞെടുപ്പ്:  ഇലക്ട്രിക്കൽ, ഇലക്രോണിക്‌സ് പ്രവൃത്തികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു

 

കേരള നിയമസഭ പൊതു തിരഞ്ഞെടുപ്പ് 2026 ന്റെ സുഗമമായ നടത്തിപ്പിനായി കല്ല്യാശ്ശേരി നിയമസഭ മണ്ഡലത്തിലെ പോളിങ്ങ് റിഹേഴ്‌സല്‍ ക്ലാസുകള്‍, വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍, സ്‌ട്രോങ്ങ് റൂമുകള്‍ എന്നിവിടങ്ങളില്‍ ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ബാരിക്കേഡ്, ടാര്‍പ്പായ പന്തല്‍, തുണി പന്തല്‍, പ്ലൈവുഡ് കൊണ്ടുള്ള തട്ട്, അറേബ്യന്‍ ടെന്റ്, റെഡ് കാര്‍പ്പറ്റ് തുടങ്ങിയവ ക്രമീകരിക്കുന്ന ആവശ്യത്തിലേക്കായി ലൈസന്‍സുള്ളവരില്‍ നിന്നും അംഗീകൃത മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 19 ന് വൈകീട്ട് മൂന്നിനകം ഇ ആര്‍ ഒ കല്ല്യാശ്ശേരി  ആന്‍ഡ് ഡെപ്യൂട്ടി കളക്ടര്‍ (എല്‍ എ) മുന്‍പാകെ സമര്‍പ്പിക്കണം. അന്നേ ദിവസം നാലിനകം ക്വട്ടേഷന്‍ നല്‍കിയവരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തില്‍ ക്വട്ടേഷനുകള്‍ തുറന്ന് പരിശോധിക്കും. നിബന്ധനങ്ങള്‍ക്ക് വിധേയമായി ഏറ്റവും കുറവ് തുക രേഖപ്പെടുത്തുന്ന ക്വട്ടേഷന്‍ ലഭിച്ച വ്യക്തി/സ്ഥാപനം മറ്റു വ്യക്തികള്‍/സ്ഥാപനങ്ങള്‍ക്ക് ഉപകരാറുകള്‍ നല്‍കാന്‍ പാടില്ല. ബില്ലുകളില്‍ ജി എസ് ടി നിരക്ക് വ്യക്തമായി സൂചിപ്പിക്കണം. ക്വട്ടേഷന്‍ പ്രകാരം സമര്‍പ്പിക്കുന്ന നിരക്കുകള്‍ക്ക് ആറു മാസത്തെ പ്രാബല്യം ഉണ്ടായിരിക്കേണ്ടതാണ്. കരാര്‍ വ്യവസ്ഥകള്‍ക്കനുസൃതമായി കൃത്യസമയത്ത് ക്രമീകരണങ്ങള്‍ നടത്തുന്നതില്‍ വീഴ്ച സംഭവിച്ചാല്‍ ജോലി മറ്റൊരാളെ ഏല്‍പ്പിക്കുന്നതും അതിനാല്‍ സംഭവിക്കുന്ന നഷ്ടം ക്വട്ടേഷന്‍ നല്‍കിയ കക്ഷിയില്‍ നിന്നും ഈടാക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ കല്യാശ്ശേരി ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറില്‍ നിന്നും അറിയാം. ഫോണ്‍: 0497-2709140.

കേരള നിയമസഭ പൊതു തിരഞ്ഞെടുപ്പ് 2026 ന്റെ സുഗമമായ നടത്തിപ്പിനായി അഴീക്കോട് നിയമസഭ മണ്ഡലത്തിലെ പോളിങ്ങ് റിഹേഴ്‌സല്‍ ക്ലാസുകള്‍, വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍, സ്‌ട്രോങ്ങ് റൂമുകള്‍ എന്നിവിടങ്ങളില്‍  ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ബാരിക്കേഡ്, ടാര്‍പ്പായ പന്തല്‍, തുണി പന്തല്‍, പ്ലൈവുഡ് കൊണ്ടുള്ള തട്ട്, അറേബ്യന്‍ ടെന്റ്, റെഡ് കാര്‍പ്പറ്റ് തുടങ്ങിയവ ക്രമീകരിക്കുന്ന ആവശ്യത്തിലേക്കായി ലൈസന്‍സുള്ളവരില്‍ നിന്നും അംഗീകൃത മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 19 വൈകീട്ട് മൂന്നിനകം ഇ ആര്‍ ഒ അഴീക്കോട് ആന്‍ഡ് ഡെപ്യൂട്ടി കളക്ടര്‍ (എല്‍ എ) മുന്‍പാകെ സമര്‍പ്പിക്കണം.  അന്നേ ദിവസം നാലിനകം ക്വട്ടേഷന്‍ നല്‍കിയവരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തില്‍ ക്വട്ടേഷനുകള്‍ തുറന്ന് പരിശോധിക്കും. നിബന്ധനങ്ങള്‍ക്ക് വിധേയമായി ഏറ്റവും കുറവ് തുക രേഖപ്പെടുത്തുന്ന ക്വട്ടേഷന്‍ ലഭിച്ച വ്യക്തി/സ്ഥാപനം മറ്റു വ്യക്തികള്‍/സ്ഥാപനങ്ങള്‍ക്ക് ഉപകരാറുകള്‍ നല്‍കാന്‍ പാടില്ല. ബില്ലുകളില്‍ ജി എസ് ടി നിരക്ക് വ്യക്തമായി സൂചിപ്പിക്കണം. ക്വട്ടേഷന്‍ പ്രകാരം സമര്‍പ്പിക്കുന്ന നിരക്കുകള്‍ക്ക് ആറു മാസത്തെ പ്രാബല്യം ഉണ്ടായിരിക്കേണ്ടതാണ്. കരാര്‍ വ്യവസ്ഥകള്‍ക്കനുസൃതമായി കൃത്യസമയത്ത് ക്രമീകരണങ്ങള്‍ നടത്തുന്നതില്‍ വീഴ്ച സംഭവിച്ചാല്‍ ജോലി മറ്റൊരാളെ ഏല്‍പ്പിക്കുന്നതും അതിനാല്‍ സംഭവിക്കുന്ന നഷ്ടം ക്വട്ടേഷന്‍ നല്‍കിയ കക്ഷിയില്‍ നിന്നും ഈടാക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ അഴീക്കോട് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറില്‍ നിന്നും അറിയാം. ഫോണ്‍: 0497 2709140.

date