നിയമസഭാ തിരഞ്ഞെടുപ്പ്: പൊതു നിരീക്ഷകർ ജില്ലയിലെത്തി
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പൊതു നിരീക്ഷകർ ജില്ലയിലെത്തി. രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥർക്കാണ് ജില്ലയിലെ വിവിധ മണ്ഡലങ്ങളുടെ നിരീക്ഷണ ചുമതല നൽകിയിരിക്കുന്നത്.
പൊതു നിരീക്ഷകൻ പി. മോഹൻഗാന്ധി അരൂർ മുതൽ കുട്ടനാട് വരെയുള്ള അഞ്ച് മണ്ഡലങ്ങളുടെ ചുമതല വഹിക്കും. ചുമതലയുള്ള മണ്ഡലങ്ങൾ: അരൂർ , ചേർത്തല , ആലപ്പുഴ , അമ്പലപ്പുഴ , കുട്ടനാട്.ഫോൺ നമ്പർ: 7511176818.
പൊതു നിരീക്ഷകൻ പദും സിംഗ് അൽമ നാല് മണ്ഡലങ്ങളുടെ ചുമതലയാണ് വഹിക്കുന്നത് . ചുമതലയുള്ള മണ്ഡലങ്ങൾ: ഹരിപ്പാട് , കായംകുളം, മാവേലിക്കര , ചെങ്ങന്നൂർ ഫോൺ നമ്പർ: 7511176726.
തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, വോട്ടെടുപ്പ് നീതിപൂർവ്വവും സുതാര്യമാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് നിരീക്ഷകർ നേതൃത്വം നൽകുക. സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും പൊതുജനങ്ങൾക്കും തിരഞ്ഞെടുപ്പ് സംബന്ധമായ ആക്ഷേപങ്ങൾ നിരീക്ഷകരെ അറിയിക്കാവുന്നതാണ്.
- Log in to post comments