Post Category
വോട്ടിനായി കരുക്കള്‍ നീക്കി ജില്ലാ കലക്ടര്‍
‘മുള്ളെണ്ണം’ വോട്ടും ‘പെട്ടിയിലാക്കാന്‍’ കരുനീക്കവുമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. 100 ശതമാനം വോട്ടുകളുറപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവിഷ്‌കരിച്ച ‘ സ്വീപ് ‘ പ്രചാരണത്തിന്റെ ഭാഗമായി ദേശീയപാതയോരത്തെ വി പാര്‍ക്കിലെ ചെസ്‌കളത്തിലായിരുന്നു മത്സരം. ചെസ്‌പോലെ ബുദ്ധിപരമാകണം ജനാധിപത്യബോധവും വോട്ടവകാശവിനിയോഗവുമെന്ന് ജില്ലാ കലക്ടര്‍ ഓര്‍മിപ്പിച്ചു. പൊതുജനങ്ങളും പുതുതലമുറയും സംഗമിച്ച വിശ്രമ-വിനോദകേന്ദ്രത്തില്‍ പകര്‍ന്ന സന്ദേശങ്ങള്‍ വോട്ടുകളായി മാറുമെന്ന ശുഭപ്രതീക്ഷയിലാണ് സ്വീപ് സംഘാടകരും.
date
- Log in to post comments