Post Category
നിയമസഭ തിരഞ്ഞെടുപ്പ്: സ്ഥാനാർഥികളുടെ ഏജന്റുമാർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു
2026 ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹരിപ്പാട്, കായംകുളം, ചെങ്ങന്നൂർ, മാവേലിക്കര മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ ഏജന്റുമാർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. തഴക്കര ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ പൊതുനിരീക്ഷകൻ പദുംസിംഗ് അൽമ, ചെലവ് നിരീക്ഷകരായ ഭാരതി ശർമ്മ, യോഗീതാ ശർമ്മ, പൊലീസ് നിരീക്ഷകൻ അവിജിത്ത് ബാനർജി എന്നിവർ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനുള്ള നിർദേശങ്ങൾ നൽകി. തിരഞ്ഞെടുപ്പിൽ ചെലവ് കണക്കുകൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെപ്പറ്റി ജില്ലാതല മാസ്റ്റർ പരിശീലകൻ എസ് എം ഫമിൻ ക്ലാസ് നയിച്ചു. ആർ ഓമാരായ ബൈജു ജോസ്, ശിവകുമാർ, ചെലവ് നോഡൽ ഓഫീസർ അജയാനന്ദൻ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments