Skip to main content

സി-വിജില്‍ : തീര്‍പ്പാക്കിയ പരാതികള്‍ പതിനായിരത്തിലേക്ക് - ജില്ലാ കലക്ടര്‍

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പെരുമാറ്റച്ചട്ടലംഘനങ്ങള്‍ തടയുന്നതിനുള്ള 'സി-വിജില്‍'  മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ലഭിച്ച പരാതികളില്‍ സമയപരിധിക്കുള്ളില്‍ തീര്‍പ്പാക്കിയവയുടെ എണ്ണം പതിനായിരത്തിലേക്ക് അടുക്കുന്നുവെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ലഭിച്ച 9775 പരാതികളില്‍ 9706 എണ്ണവും തീര്‍പ്പാക്കി. തെളിവുകളുടെ അഭാവത്തില്‍ 55 എണ്ണം തള്ളി. 14 പരാതികളില്‍ അന്വേഷണം നടത്തുകയാണ് എന്നും വ്യക്തമാക്കി.
  ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലാണ് ഏറ്റവുംകൂടുതല്‍ തീര്‍പ്പാക്കിയത് 1571; കുണ്ടറയില്‍ 1297, ഇരവിപുരത്ത് 605, ചടയമംഗലത്ത് 1078, ചവറ 1177, കരുനാഗപ്പള്ളിയില്‍ 696, കുന്നത്തൂരില്‍ 600, കൊട്ടാരക്കരയില്‍ 724, പത്തനാപുരത്ത് 962, കൊല്ലം 519, പുനലൂര്‍ 477 എന്നിങ്ങനെയാണ് ഓരോമണ്ഡലത്തിലും തീര്‍പ്പാക്കിയ പരാതികളുടെ എണ്ണം.
പരാതികളെല്ലാം കണ്‍ട്രോള്‍ റൂമില്‍ നിന്നും തിരഞ്ഞെടുപ്പുമായിബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സ്‌ക്വാഡുകള്‍ക്ക് കൈമാറിയാണ് പരിഹരിക്കുന്നത്. സമയക്ലിപ്തതയോടെ 100 മിനിറ്റിനകമാണ് പരിഹാരംകാണുന്നത് എന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

 

date