Skip to main content

ജില്ലാതല അറിയിപ്പുകൾ  

 

ഹരിത വിസ്മയം മാജിക് ഷോ പ്രചാരണ യാത്രക്ക്  ചൊവ്വാഴ്ച തുടക്കം 

ഹരിത നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കണ്ണൂർ ജില്ലാ ശുചിത്വ മിഷൻ സംഘടിപ്പിക്കുന്ന ഹരിത വിസ്മയം മാജിക് ഷോ പ്രചാരണയാത്രക്ക് മാർച്ച് 31ന് തുടക്കം. 'വോട്ട് ചെയ്യുന്നതിനോടൊപ്പം ഭൗമ സംരക്ഷണവും' എന്ന ആശയം മുൻനിർത്തിയാണ് മാജിക് ഷോ സംവിധാനം ചെയ്തിരിക്കുന്നത്.  ജില്ലാ ഭരണകൂടവും സ്വീപും ചേർന്ന് സംഘടിപ്പിക്കുന്ന ‘ഇങ്ക്ഇറ്റ് കണ്ണൂർ’,  ശുചിത്വമിഷന്റെ 'ഗ്രീൻ ബട്ടൺ' എന്നീ ക്യാമ്പയിനുകളുടെ ഭാഗമായാണ് മാജിക് പ്രദർശനം. 

രാവിലെ 10.30 ന് തലശ്ശേരിയിൽ നിന്ന് ആരംഭിക്കുന്ന മാജിക് ഷോ ഉച്ച 2.30 ന് കൂത്തുപറമ്പിലും, വൈകുന്നേരം 4.30 ന് മട്ടന്നൂരും പരിപാടി അവതരിപ്പിക്കും. ബുധനാഴ്ച രാവിലെ 10.30 ന് മമ്പറം, 3.30ന് ഏച്ചൂർ എന്നിവിടങ്ങളിൽ പരിപാടി അവതരിപ്പിച്ച്  വൈകിട്ട് അഞ്ചിന് മുഴപ്പിലങ്ങാട് ബീച്ചിൽ സമാപിക്കും. 

രാജീവൻ മേമുണ്ടയുടെ  നേതൃത്വത്തിലാണ് ഹരിത വിസ്മയം മാജിക് ഷോ അവതരിപ്പിക്കുന്നത്.
 
വൈദ്യുതി മുടങ്ങും 
 
കെ.എസ്.ഇ.ബി ഏച്ചൂർ വൈദ്യുത സെക്ഷൻ പരിധിയിൽ വരുന്ന തരിയേരി, തണ്ടപ്പുറം, എടവച്ചാൽ, മീൻകടവ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ മാർച്ച് 31 രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.

date