Skip to main content

അറിയിപ്പ്

തിരുവനന്തപുരം ജില്ലയിലെ പോളിം​ഗ് ഉദ്യോ​ഗസ്ഥരുടെ പരിശീലനം മുൻനിശ്ചയിച്ച പ്രകാരം ഏപ്രിൽ ഒന്ന് മുതൽ നാല് വരെ തീയതികളിൽ  നിശ്ചയിച്ചിട്ടുള്ള പരിശീലന കേന്ദ്രങ്ങളിൽ ഉണ്ടായിരിക്കുന്നതാണെന്ന് ഇലക്ഷൻ ട്രെയ്നിം​ഗ് ജില്ലാ നോഡൽ ഓഫീസർ അറിയിച്ചു.

ഏപ്രിൽ 1, 2 തീയതികളിൽ ഇവിഎം കമ്മീഷനിം​ഗ് നടക്കുന്നതിനാൽ പോളിം​ഗ് ഉദ്യോ​ഗസ്ഥരുടെ പരിശീലന തീയതികളിൽ മാറ്റം ഉള്ളതായി കാണിച്ച് വാട്സ് ആപ്പ് സന്ദേശം വിവിധ ​ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം.

date