ജില്ലയിൽ ഹോം വോട്ടിംഗ് തുടങ്ങി; ആദ്യ ദിവസം പോൾ ചെയ്തത് 2857 വോട്ടുകൾ
ഭിന്നശേഷിക്കാർക്കും 85 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും വീട്ടിലെത്തി വോട്ടിംഗ് സൗകര്യം ഒരുക്കുന്ന ഹോം വോട്ടിംഗിന് ജില്ലയിൽ തുടക്കമായി. പതിനാലു മണ്ഡലങ്ങളിലുമായി 2857വോട്ടുകളാണ് ആദ്യദിവസം പോൾ ചെയതത്. ആറ്റിങ്ങൽ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടുകൾ പോൾ ചെയ്തത്. 385 വോട്ടുകൾ. 89 പേർ വോട്ടു ചെയ്ത തിരുവനന്തപുരത്താണ് ആദ്യ ദിവസം കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയിട്ടുള്ളത്. വർക്കല 222, ചിറയിൻകീഴ് 299,നെടുമങ്ങാട് 248, വാമനപുരം 158,കഴക്കൂട്ടം 144,വട്ടിയൂർക്കാവ് 211,നേമം 140, അരുവിക്കര 195, പാറശ്ശാല 212, കാട്ടാക്കട115, കോവളം 200, നെയ്യാറ്റിൻകര 239 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ കണക്കുകകൾ. ഹോം വോട്ടിഗ് വളരെ കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കാനായെന്നും ഏപ്രിൽ നാലുവരെയുള്ള ദിവസങ്ങളിൽ ജില്ലയിലെ ഹോം വോട്ടിംഗിന് അർഹരായ എല്ലാവരെയും വോട്ടു ചെയ്യിപ്പിക്കാൻ സാധിക്കുമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ അനു കുമാരി അറിയിച്ചു. ജില്ലയിൽ 6791 ഭിന്നശേഷിക്കാർക്കും 14,671 മുതിർന്ന പൗരന്മാർക്കുമാണ് ഹോം വോട്ടിങ്ങിനുള്ള സൗകര്യം ലഭിക്കുക. പ്രിൽ നാല് വരെയാണ് ഹോം വോട്ടിംഗിന് അവസരമൊരുക്കിയിട്ടുള്ളത്.
- Log in to post comments