Skip to main content

വോട്ട് രേഖപ്പെടുത്തൂ, ഒരു രൂപക്ക് പുട്ടുപൊടി സ്വന്തമാക്കൂ; വോട്ടർമാർക്കായി സപ്ലൈകോയുടെ ഓഫർ

ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകുന്ന വോട്ടർമാരെ പ്രോത്സാഹിപ്പിക്കുന്നതിനായി വേറിട്ട ഓഫറുമായി സപ്ലൈകോ. ഏപ്രിൽ 9-ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടി നൽകുമെന്ന് അധികൃതർ അറിയിച്ചു.

 തിരഞ്ഞെടുപ്പ് ബോധവൽക്കരണത്തിൻ്റെ ഭാഗമായാണ് ജില്ലാ ഭരണകൂടം, സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷൻ ആൻഡ് ഇലക്ട്രോറൽ പാർട്ടിസിപ്പേഷൻ), 
സപ്ലൈകോ എന്നിവ സംയുക്തമായി
​'വോട്ടു ചെയ്യൂ, പുട്ടടിക്കൂ' എന്ന ടാഗ്‌ലൈനോടെയുള്ള ഈ ക്യാമ്പയിൻ അവതരിപ്പിക്കുന്നത്. വോട്ട് രേഖപ്പെടുത്തിയ ശേഷം ഏപ്രിൽ 10, 11 തീയതികളിൽ സപ്ലൈകോ ഔട്ട്‌ലെറ്റുകൾ സന്ദർശിക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

വോട്ട് ചെയ്തതിന്റെ തെളിവായി വിരലിലെ മഷിയടയാളം പരിശോധിച്ച ശേഷമായിരിക്കും പുട്ടുപൊടി നൽകുക. സപ്ലൈകോയിൽ നിന്ന് 1,000 രൂപയ്ക്ക് മുകളിൽ സബ്‌സിഡിയില്ലാത്ത സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കാണ് ഒരു രൂപയ്ക്ക് ഒരു കിലോ പുട്ടുപൊടി ലഭിക്കുക.

date