നിയമസഭ തിരഞ്ഞെടുപ്പ്: വീട്ടില്‍നിന്ന് 7,562 പേര് വോട്ട് ചെയ്തു
നിയമസഭ തിരഞ്ഞെടുപ്പില്‍ 85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍നിന്ന് വോട്ട് ചെയ്യാന്‍ അവസരം നല്കുന്ന ഹോം വോട്ടിങ് സംവിധാനത്തിലൂടെ രണ്ട് ദിവസങ്ങളിലായി വോട്ട് രേഖപ്പെടുത്തിയത് 7,562 പേര്. ആദ്യദിനം 3,119 പേരും രണ്ടാം ദിനം 4,443 പേരുമാണ് വീട്ടില്‍നിന്ന് വോട്ട് രേഖപ്പെടുത്തിയത്.
ഓരോ നിയമസഭാ മണ്ഡലത്തിലും ഹോം വോട്ടിങ്ങിനായി നിയോഗിച്ചഉദ്യോഗസ്ഥര് നേരത്തെ അപേക്ഷ നല്കിയ വോട്ടര്‍മാരുടെ വീടുകളിലെത്തിയാണ് വോട്ട് ചെയ്യിപ്പിക്കുന്നത്. പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍വര്‍, വീഡിയോഗ്രാഫര്‍, പോലീസ് എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് വോട്ടിങ്ങിനായി വീടുകളിലെത്തുന്നത്. ഏപ്രില്‍ അഞ്ച് വരെയാണ് ഹോം വോട്ടിങ് സംവിധാനം.
മണ്ഡലം, രണ്ടാം ദിനം രേഖപ്പെടുത്തിയ ഹോം വോട്ട് ക്രമത്തില്‍:
വടകര -311
കുറ്റ്യാടി -368
നാദാപുരം -494
കൊയിലാണ്ടി -334
പേരാമ്പ്ര -408
ബാലുശ്ശേരി -343
എലത്തൂര്‍ -446
കോഴിക്കോട് നോര്‍ത്ത് -361
കോഴിക്കോട് സൗത്ത് -232
ബേപ്പൂര്‍ -177
കുന്ദമംഗലം -401
കൊടുവള്ളി -269
തിരുവമ്പാടി -299.
- Log in to post comments