നിയമസഭ തിരഞ്ഞെടുപ്പ്: ഇ.വി.എം മെഷീന്‍ കമീഷനിങ് നടത്തി
നിയമസഭ തിരഞ്ഞെടുപ്പിനായി വിതരണം ചെയ്യുന്ന ഇ.വി.എം-വി വി പാറ്റ് വോട്ടിങ് യന്ത്രങ്ങളുടെ കമീഷനിങ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്നു. ഓരോ നിയമസഭാ മണ്ഡലത്തിലെയും പ്രത്യേക കേന്ദ്രങ്ങളില്‍ റിട്ടേണിങ് ഓഫീസര്‍മാര്‍, സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കമീഷനിങ്.
സ്ഥാനാര്‍ഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ഇ.വി.എം ബാലറ്റ് ലേബലുകള്‍ ബാലറ്റ് യൂണിറ്റുകളില്‍ പതിച്ച് സീല്‍ ചെയ്ത ശേഷം കണ്‍ട്രോള്‍ യൂണിറ്റുകള്‍ ടാഗുകള്‍ ഉപയോഗിച്ച് സീല്‍ ചെയ്യുന്നതാണ് ഇ.വി.എം കമീഷനിങ് പ്രക്രിയ. ജില്ലയിലെ ഇ.വി.എം കമീഷനിങ് കേന്ദ്രങ്ങളായ മീഞ്ചന്ത ഗവ. ആര്‍ട്സ് കോളേജ്, മലബാര്‍ ക്രിസ്റ്റിയന്‍ കോളേജ്, വെസ്റ്റ് ഹില്‍ പോളിടെക്നിക്, മടപ്പള്ളി ഗവ. കോളേജ്, മടപ്പള്ളി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് സന്ദര്‍ശനം നടത്തി. ഇവിടങ്ങളില്‍ ഡ്യൂട്ടിക്ക് നിയോഗിതരായ ഉദ്യോഗസ്ഥരോട് കലക്ടര്‍ വിവരങ്ങള്‍ തേടി.
വിവിധ മണ്ഡലങ്ങളുടെ ചുമതലയുള്ള പൊതുനിരീക്ഷകരും കമീഷനിങ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. ഡോ. ജിതേന്ദ്ര ഗുപ്ത ബേപ്പൂര്‍, കുന്ദമംഗലം മണ്ഡലങ്ങളിലെയും വിക്രം സിങ് മാലിക് വടകര, കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളിലെയും മുഹമ്മദ് ഐജാസ് കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി മണ്ഡലങ്ങളിലെയും അപ്നീത് റിയെത് എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിലെയും കെ നിഖില കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലെയും കേന്ദ്രങ്ങളാണ് സന്ദര്‍ശിച്ചത്.
- Log in to post comments