Skip to main content

ജില്ലയിൽ പോസ്റ്റൽ വോട്ടിംഗ് കേന്ദ്രങ്ങൾ സജ്ജം; അവശ്യ സേവന ജീവനക്കാർക്ക് വോട്ടിംഗ് സൗകര്യം

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി  ജില്ലയിലെ വിവിധ നിയമസഭാ നിയോജക മണ്ഡലങ്ങളിൽ പോസ്റ്റൽ വോട്ടിംഗ് സെന്ററുകൾ (പി.വി.സി) സജ്ജമായി. അവശ്യ സർവീസുകളിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക്   സൗകര്യപ്രദമായി വോട്ട് ചെയ്യാനാണ് സംവിധാനം.

കെ.എസ്.ആർ.ടി.സി, തപാൽ വകുപ്പ്, ആരോഗ്യ വകുപ്പ്, പോലീസ്, എക്സൈസ്, ഫോറസ്റ്റ്, വാട്ടർ ട്രാൻസ്പോർട്ട്, റെയിൽവേ, തുടങ്ങി ആവശ്യ സർവീസുകളിൽ ഉൾപ്പെട്ട ജീവനക്കാർക്ക് പ്രത്യേക വോട്ടിംഗ് സൗകര്യം ഉപയോഗിക്കാം. 12D നൽകിയ മാധ്യമ പ്രവർത്തകർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. തിരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തിൽ എത്താൻ സാധിക്കാത്തതിനാൽ ഫോം 12D-ൽ അപേക്ഷ നൽകിയവർക്ക് തങ്ങളുടെ വോട്ടുള്ള മണ്ഡലത്തിലെ പി.വി.സി കേന്ദ്രങ്ങളിൽ എത്തി ഏപ്രിൽ  5 തീയതി വരെ  വോട്ട് രേഖപ്പെടുത്താം.

വോട്ട് ചെയ്യാൻ എത്തുന്നവർ നിർബന്ധമായും ഇലക്ഷൻ തിരിച്ചറിയൽ കാർഡ് (എപ്പിക്) കാർഡോ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച മറ്റ് സാധുവായ തിരിച്ചറിയൽ രേഖകളോ കൈവശം കരുതണം.

ഇതിനൊപ്പം, ഫോം 12-ൽ അപേക്ഷ നൽകിയ മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കായി എസ്.ഡി കോളേജിൽ ജില്ലാതലത്തിലുള്ള  ഡെസിഗ്നേറ്റഡ് വി.എഫ്.സി (വോട്ടിംഗ് ഫെസിലിറ്റേഷൻ സെൻറർ) പ്രവർത്തിക്കും. ജില്ലാതല ഉദ്യോഗസ്ഥർ,  റിട്ടേണിംഗ് ഓഫീസർമാർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ തുടങ്ങി പോളിംഗ് ഡ്യൂട്ടിയല്ലാത്ത തിരഞ്ഞെടുപ്പ് ജോലികളിൽ നിയുക്തരായവർക്ക് ഇവിടെ വോട്ട് ചെയ്യാം. ഇവർക്കായി ഏപ്രിൽ 6, 7 തീയതികളിലാണ് വോട്ടിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

പോളിംഗ് ഉദ്യോഗസ്ഥർക്കായി പരിശീലന കേന്ദ്രത്തിൽ ഒരുക്കിയിരിക്കുന്ന  വോട്ടിംഗ് ഫെസിലിറ്റേഷൻ സെൻ്റർ (വി.എഫ്.സി) കേന്ദ്രങ്ങളിലാണ് വോട്ടിംഗ് സൗകര്യം ലഭ്യമാകുക, അതേസമയം പോളിംഗ് ഇതര ജോലികളിലുള്ളവർക്ക് ഡെസിഗ്നേറ്റഡ് വി.എഫ്.സിയിലൂടെയാണ് ഈ സേവനം ലഭ്യമാകുക.

ഓരോ മണ്ഡലങ്ങളിലെയും പി.വി.സി കേന്ദ്രങ്ങൾ 
അരൂർ മണ്ഡലം – എൻ.എസ്.എസ് കോളേജ്, പള്ളിപ്പുറം
ചേർത്തല മണ്ഡലം – സെന്റ് മൈക്കിൾസ് കോളേജ്, ചേർത്തല
ആലപ്പുഴ മണ്ഡലം – സെന്റ് ജോസഫ് എച്ച്.എസ്.എസ് ഫോർ ഗേൾസ്, ആലപ്പുഴ
അമ്പലപ്പുഴ മണ്ഡലം – എസ്.ഡി കോളേജ്, ആലപ്പുഴ
കുട്ടനാട് മണ്ഡലം – സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ, ചമ്പക്കുളം
ഹരിപ്പാട് മണ്ഡലം – ഗവ ബോയ്സ് എച്ച്.എസ്.എസ്, ഹരിപ്പാട്
കായംകുളം മണ്ഡലം – എം.എസ്.എം കോളേജ്, കായംകുളം
മാവേലിക്കര മണ്ഡലം – ബിഷപ്മൂർ കോളേജ്, മാവേലിക്കര
ചെങ്ങന്നൂർ മണ്ഡലം – ക്രിസ്ത്യൻ കോളേജ്, ചെങ്ങന്നൂർ.

date