Skip to main content

വോട്ട്ചെയ്യാൻ 13 തിരിച്ചറിയൽ രേഖകൾ

 വോട്ട് രേഖപ്പെടുത്താൻ  തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിനു പുറമെ 12  രേഖകൾ തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചിട്ടുണ്ട്.
ആധാര്‍കാര്‍ഡ്, തൊഴിലുറപ്പ് കാര്‍ഡ്, ഫോട്ടോ പതിച്ച ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് പാസ്ബുക്ക്, തൊഴിൽ മന്ത്രാലയം നൽകിയിട്ടുള്ള ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, എൻപിആർ സ്മാർട്ട് കാർഡ്, പാസ്‌പോര്‍ട്ട്, ഫോട്ടോ പതിപ്പിച്ച പെന്‍ഷന്‍ കാര്‍ഡ്, ഉദ്യോഗസ്ഥരുടെ സര്‍വീസ് തിരിച്ചറിയല്‍ രേഖ, എംപി/എംഎൽഎ എന്നിവരുടെ തിരിച്ചറിയൽ കാർഡ്,
ഭിന്നശേഷിക്കാർക്ക് നൽകുന്ന യുഡിഐഡി കാർഡ്, എന്നീ 12 രേഖകളിൽ  ഏതെങ്കിലും ഒന്ന് കൈവശമുള്ളവർക്ക് മാത്രമേ സമ്മതിദാന അവകാശം വിനിയോഗിക്കാൻ  കഴിയുകയുള്ളൂ.

date