Skip to main content

മാലിന്യത്തിൽ നിന്ന് ഭരണഘടനാ ആമുഖവും ഇലക്ഷൻ കമ്മീഷൻ ലോഗോയും നിർമ്മിച്ച് ജില്ലാ ഭരണകൂടം

2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശേഖരിക്കപ്പെട്ട പേപ്പർ മാലിന്യങ്ങളെ പുനരുപയോഗിച്ച് ഇന്ത്യൻ ഭരണഘടനയുടെ ആമുഖവും ഇലക്ഷൻ കമ്മീഷൻ ലോഗോയും നിർമ്മിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. സെന്റ് തെരേസാസ് കോളേജും,  ജില്ലാ ശുചിത്വ മിഷനും നവകേരളകർമ പദ്ധതിയും സംയുക്തമായാണ് പദ്ധതി  നടപ്പിലാക്കിയത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച കടലാസ്, കുളവാഴ, ടെയ്ലറിംഗ് വേസ്റ്റ് തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചത്. 

യുവതലമുറയിൽ പരിസ്ഥിതി ബോധവും പൗരബോധവും വളർത്തുന്നതിന് ഇത്തരം പ്രവർത്തനങ്ങൾ സഹായകരമാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

date