Post Category
പരീശീലനത്തിൽ പങ്കെടുക്കാത്ത പോളിംഗ് ഉദ്യോഗസ്ഥർക്ക് ഏപ്രിൽ 6-ന് പ്രത്യേക പരിശീലനം
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച പരിശീലന പരിപാടികളിൽ വിവിധ കാരണങ്ങളാൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി പ്രത്യേക പരിശീലനം സംഘടിപ്പിക്കുന്നു. ഏപ്രിൽ 06 (തിങ്കളാഴ്ച) രാവിലെ 10.00 ന് ഓർഡറിൽ നിശ്ചയിച്ചിട്ടുള്ള അതത് കേന്ദ്രങ്ങളിൽ പരിശീലനത്തിന് എത്തണം.
നേരത്തെ നടന്ന ക്ലാസുകളിൽ ഹാജരാകാത്ത എല്ലാ പോളിംഗ് ഉദ്യോഗസ്ഥരും ഈ പരിശീലന പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.
date
- Log in to post comments