Skip to main content

നിയമസഭ തിരഞ്ഞെടുപ്പ്: 81 സ്ഥാനാര്‍ഥികള്‍ കണക്കുകള്‍ ഹാജരാക്കി

 

നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ രണ്ടാംഘട്ട കണക്ക് പരിശോധന കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ആകെയുള്ള 100 സ്ഥാനാര്‍ഥികളില്‍ 81 പേര്‍ കണക്കുകള്‍ ഹാജരാക്കി. 19  പേര്‍ക്ക് നോട്ടീസയച്ചു. ചെലവ് നിരീക്ഷകരായ ദീപക് ആനന്ദ്, പുഷ്‌കര്‍കുമാര്‍, കസ്ലു സദാനന്ദ രാമറാവു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. മൂന്നാംഘട്ട പരിശോധന ഏപ്രില്‍ എട്ടിന് നടത്തും.  പരിശോധനയില്‍ കണക്കുകള്‍ ഹാജരാക്കാത്തവര്‍ക്കെതിരെ  ജനപ്രാതിനിധ്യ നിയമപ്രകാരവും ഭാരതീയ ന്യായസംഹിത പ്രകാരവും നടപടി സ്വീകരിക്കുമെന്ന് എക്‌സ്പന്റിച്ചര്‍ മോണിറ്ററിങ് സെല്‍ നോഡല്‍ ഓഫീസര്‍ കെ പി മനോജന്‍ അറിയിച്ചു.

date