മീഡിയ അക്കാദമിയിൽ സ്പോട്ട് അഡ്മിഷൻ
സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി സെന്ററിൽ നടത്തുന്ന മൂവി ക്യാമറ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ രണ്ടര മാസമാണ് കോഴ്സിന്റെ കാലാവധി. 25 സീറ്റുകൾ ഉണ്ട്. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 25,000/- രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. പ്രമുഖ ക്യാമറ നിർമ്മാണ കമ്പനികളുടെ സാങ്കേതിക സഹായത്തോടെയാണ് കോഴ്സ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ലൈറ്റിംഗ്, ലെൻസ്, ചിത്രീകരണം മുതലായവയിൽ ഊന്നൽ നൽകി സമഗ്ര പഠന പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. താത്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകൾ (SSLC, Plus Two), ആധാർ കാർഡ് എന്നിവയുടെ ഒറിജിനലും കോപ്പിയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം മെയ് 4ന് മുൻപായി കൊച്ചി കാക്കനാടുള്ള അക്കാദമി സെന്ററിൽ നേരിട്ട് വന്ന് അഡ്മിഷൻ നേടാവുന്നതാണ്. ഫോൺ: 9447607073, 0484-2422275. വെബ്സൈറ്റ്: www.kma.ac.in.
പി.എൻ.എക്സ്. 1349/2026
- Log in to post comments