ജില്ലാതല അറിയിപ്പുകള്
പി.എസ്.സി അഭിമുഖം
കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹിന്ദി ഹൈസ്കൂള്‍ ടീച്ചര്‍ (ഫസ്റ്റ് എന്‍സിഎ-എല്‍ സി/എഐ) (കാറ്റഗറി നമ്പര്‍: 134/2025) തസ്തികയുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖ പരീക്ഷ ഏപ്രില്‍ 28ന് കേരള പി.എസ്.സി കണ്ണൂര്‍ ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഒ ടി ആര് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന് ടിക്കറ്റ്, ബയോഡാറ്റ ഫോം, ഒ ടി വി സര്‍ട്ടിഫിക്കറ്റ്, മറ്റ് അസ്സല് പ്രമാണങ്ങള്‍, കമ്മീഷന് അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2700482.
കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഉറുദു ഹൈസ്കൂള്‍ ടീച്ചര്‍ (കാറ്റഗറി നമ്പര്‍: 384/2024) തസ്തികയുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖ പരീക്ഷ ഏപ്രില്‍ 28ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഒ ടി ആര് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന് ടിക്കറ്റ്, ബയോഡാറ്റ ഫോം, ഒ ടി വി സര്‍ട്ടിഫിക്കറ്റ്, മറ്റ് അസ്സല് പ്രമാണങ്ങള്‍, കമ്മീഷന് അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2700482.
- Log in to post comments