അജ്ഞാതമൃതദേഹം : വിവരം നൽകണം
പാലക്കാട് മുന്‍സിപ്പല്‍ ബസ് സ്റ്റാന്റിന് സമീപം ഏപ്രില്‍ 25 ന് രാവിലെ ഒന്‍പതിനും 9.30നും ഇടയില്‍ റോഡരികില്‍ ബോധരഹിതനായി കണ്ടെത്തുകയും ജില്ലാ ആശുപത്രിയിലെത്തിച്ചതിന് ശേഷം മരണം സ്ഥിരീകരിക്കുകയും ചെയ്തു. 60 വയസ് പ്രായം തോന്നിക്കുന്ന പുരുഷനാണ് മരണപ്പെട്ടത്. ഇയാളുടെ മൂക്കിന്റെ വലത് വശത്ത് കറുത്ത മറുകും വലത് കാല്‍മുട്ടിന് കീഴില്‍ മുറിവിന്റെ പാടും ഉണ്ട്. സംഭവത്തില്‍ ടൗണ്‍ നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഈ വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വിവരങ്ങള്‍ 9497987147 ( ടൗണ്‍ നോര്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ്), 9497980633 (ടൗണ്‍ നോര്‍ത്ത് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ്) എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് ടൗണ്‍ നോര്‍ത്ത് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് അറിയിച്ചു.
- Log in to post comments