Post Category
വോട്ടെണ്ണൽ ദിനം: എറണാകുളം ജില്ലയിലെ 3 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മെയ് 4-ന് അവധി
കേരള നിയമസഭയിലേക്കുള്ള 2026-ലെ പൊതു തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനമായ മെയ് 4-ന് ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
വോട്ടെണ്ണൽ കേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ള കളമശ്ശേരി കുസാറ്റ്, ആലുവ യു.സി. കോളേജ്, കോതമംഗലം എം.എ. കോളേജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് വോട്ടെണ്ണൽ നടപടികൾ സുഗമമായി നടത്തുന്നതിനായി അവധി നൽകിയിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് ജില്ലാ കളക്ടറും ജില്ലാ ഇലക്ഷൻ ഓഫീസറുമായ ജി. പ്രിയങ്ക പുറപ്പെടുവിച്ചു. ഈ കേന്ദ്രങ്ങളിൽ വോട്ടെണ്ണലിനായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
date
- Log in to post comments