സ്കൂള്‍ ബസ് പരിശോധന: ഏറനാട് താലൂക്കിലെ വാഹനങ്ങള്‍ ഹാജരാക്കണം
അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പായി മലപ്പുറം ആര്.ടി.ഓയുടെ നേതൃത്വത്തില്‍ ഏറനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സ്കൂള്‍ ബസുകളുടെ പരിശോധന നടത്തും. മെയ് രണ്ടിന് മലപ്പുറം, കോഡൂര്‍, പൂക്കോട്ടൂര്‍, കൂട്ടിലങ്ങാടി, പാണക്കാട്, മേല്‍മുറി, പൊന്മള, പുല്‍പ്പറ്റ നറുകര, ആനക്കയം വില്ലേജുകളിലെ സ്കൂള്‍ ബസുകളും മെയ് ആറിന് പാണ്ടിക്കാട്, പയ്യനാട്, എളങ്കൂര്‍, കാരക്കുന്ന്, തൃക്കലങ്ങോട്. കാവന്നൂര്‍, ചെമ്പ്രശ്ശേരി. പന്തല്ലൂര്‍, എടവണ്ണ, പേരകമണ്ണ, വെട്ടിക്കാട്ടിരി, മഞ്ചേരി വില്ലേജുകളിലെ സ്കൂള്‍ ബസുകളും രാവിലെ ഏഴിന് മലപ്പുറം മേല്‍മുറി മഅദിന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ പരിശോധനക്കായി എത്തിക്കണമെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ ബസ് ഡ്രൈവര്‍മാര്‍ക്കും അറ്റന്‍ഡര്‍മാര്‍ക്കും റോഡ് സുരക്ഷാ പരിശീലനം ഉണ്ടായിരിക്കും. ജീവനക്കാര്‍ പരിശീലന ക്ലാസ്സില്‍ പങ്കെടുക്കുന്നുണ്ടെന്ന് എല്ലാ സ്കൂള്‍ അധികൃതരും ഉറപ്പുവരുത്തണം.
- Log in to post comments