Skip to main content

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് 2026

വോട്ടെണ്ണല്‍ വിവരങ്ങള്‍ തല്‍സമയം മാധ്യമങ്ങളില്‍ എത്തിച്ച് മീഡിയ സെന്റര്‍

വോട്ടെണ്ണല്‍ വിവരങ്ങള്‍ തല്‍സമയം മാധ്യമങ്ങളില്‍ എത്തിക്കാന്‍ ജില്ലയില്‍ മൂന്നു മീഡിയ സെന്ററുകള്‍. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് 2026 മായി ബന്ധപ്പെട്ട വോട്ടെണ്ണല്‍ വിവരങ്ങള്‍ തല്‍സമയം മാധ്യമങ്ങളില്‍ എത്തിക്കാന്‍ കാസര്‍കോട് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ മൂന്ന് മീഡിയ സെന്ററുകള്‍ ആണ് ജില്ലയില്‍ ഒരുക്കിയത്. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലും കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് മീഡിയ സെന്ററുകള്‍ ഒരുക്കിയത്. മീഡിയ സെന്റര്‍ സംവിധാനം ഉപയോഗിച്ച്ഓരോ റൗണ്ടിലെയും വോട്ടുകളുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി. ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ ഈ മീഡിയ സെന്ററുകളില്‍ സ്ഥാപിച്ചിരിക്കുന്ന വലിയ സ്‌ക്രീനുകളില്‍ വോട്ടെണ്ണല്‍ വിവരങ്ങള്‍ തല്‍സമയം വീക്ഷിച്ചു. ജില്ലാതിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി തുടങ്ങിയവര്‍ മീഡിയ സെന്റര്‍ സന്ദര്‍ശിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ അസി എഡിറ്റർ എ പി ദിൽന അസി ഇൻഫർമേഷൻ ഓഫീസർ എസ് ചിലങ്ക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പിആർഡി ജീവനക്കാരായ ടി കെ കൃഷ്ണൻ, കെ. സന്തോഷ്‌കുമാർ, ഷമിത് മനോജ് ,ജിഷ സുനോജ് മാത്യു മാലതി എന്നിവർ മീഡിയാ സെൻ്റുകളിലും പൃഥിരാജ് അളകന നിഹാരിക രാഘവൻ ശ്രീലക്ഷ്മി രമ്യ  എന്നിവർ വിവിധ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും തൽസമയം വിവരങ്ങൾ നൽകാൻ പ്രവർത്തിച്ചു.

date