Skip to main content
1

നഴ്‌സസ് വാരാഘോഷത്തിന് തുടക്കം

 

നഴ്സസ് വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് എസ്.കെ പൊറ്റെക്കാട് ഹാളില്‍ എ.ഡി.എം പി അഖില്‍ നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം അധ്യക്ഷനായി. എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. സി കെ ഷാജി, ജില്ലാ നഴ്‌സിങ് ഓഫീസര്‍ സി പദ്മിനി, കോഴിക്കോട് ജി.എം.എച്ച്.സി സൂപ്രണ്ട് ഡോ. സരള നായര്‍, കോഴിക്കോട് ബീച്ച് ഗവ. ജനറല്‍ ഹോസ്പിറ്റല്‍ ചീഫ് നഴ്സിങ് ഓഫീസര്‍ പി ഷൈല, ഗവ. നഴ്സിങ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ് പി ജി സന്തോഷ്, ലീജ എസ് ഖാന്‍, ഇ ജി ഷീബ, ഷെഫിനി ജോസഫ്, എല്‍ വി ഷീബ, വി വി മാലതി, പി കെ അംബിക, കെ സിന്ധു, കെ പി സജിത്ത്, നന്ദന എസ് ഗിരീഷ്, ഷാന്റി തോമസ് എന്നിവര്‍ സംസാരിച്ചു.

മെയ് 12 വരെ നീളുന്ന വാരാഘോഷത്തിന്റെ ഭാഗമായി കലാ-കായിക പരിപാടികള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിക്കും.

date