Skip to main content

രജിസ്‌ട്രേഷൻ

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് (കീലെ) ഐ.എ.എസ് അക്കാദമിയിൽ 2026-27 വർഷത്തെ യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കാണ് അവസരം. ബിരുദമാണ് അടിസ്ഥാന യോഗ്യത. ക്ഷേമനിധി ബോർഡുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതർക്ക് ഫീസിൽ 50 ശതമാനം ഇളവ് ലഭിക്കും. താല്പര്യമുള്ളവർ ബന്ധപ്പെട്ട ബോർഡുകളിൽ നിന്നുള്ള ആശ്രിത സർട്ടിഫിക്കറ്റ് സഹിതം www.kile.kerala.gov.in/kileiasacademy എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. ക്ലാസുകൾ ജൂൺ ആദ്യവാരം ആരംഭിക്കും.
ഫോൺ: 0471 2479966.
 

date