Skip to main content

പ്രവേശനം ആരംഭിച്ചു

കേരള സർക്കാരിന്റെ നൈപുണ്യ വികസന സംരംഭമായ അസാപ് കേരള കല്ലടിക്കോട് പവർ ഹോഴ്സ് ജിമ്മിൽ നടത്തുന്ന ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ള, 18 വയസ്സ് പൂർത്തിയായവർക്ക് പ്രവേശനം നേടാം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴിലുള്ള സ്പോർട്സ് ആൻഡ് ഫിറ്റ്നസ് സെക്ടർ സ്‌കിൽ കൗൺസിൽ നൽകുന്ന എൻ.സി.വി.ഇ.റ്റി. ലെവൽ 4 സർട്ടിഫിക്കറ്റ് ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ്‌ 8. ഫോൺ:9495999667, 9895967998

date