Skip to main content

അപേക്ഷ ക്ഷണിച്ചു

തവനൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിന്റെ നടത്തുന്ന 'ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ' കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാർ സ്ഥാപനമായ എൻ.എസ്.ഡി.സി. അംഗീകാരമുള്ള കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മികച്ച തൊഴിലവസരങ്ങളാണ് കാത്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഒബിസി വിഭാഗക്കാർക്ക് 100% സ്കോളർഷിപ്പോടെ സൗജന്യമായി പഠിക്കാം. കൂടാതെ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സ്റ്റൈപ്പന്റും 100% പ്ലേസ്മെന്റ് സഹായവും അസാപ് ഉറപ്പാക്കുന്നുണ്ട്. ഐടിഐ, ഡിപ്ലോമ, ബി.ടെക് അല്ലെങ്കിൽ പ്ലസ് ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി 9495999658 എന്ന നമ്പറിൽ ബന്ധപ്പെടുക.

date