Post Category
കിക്മയിൽ സൗജന്യ കെ-മാറ്റ് ഓറിയന്റേഷൻ
സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ എം.ബി.എ. കോളേജായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) സൗജന്യ ഓൺലൈൻ കെ-മാറ്റ് ഓറിയന്റേഷൻ മെയ് 9 വൈകിട്ട് 7 മണി മുതൽ നടത്തുന്നു. പൊതു പ്രവേശന പരീക്ഷാ കമ്മീഷണർ മെയ് അവസാനവാരത്തിൽ നടത്തുന്ന കെ-മാറ്റ് പരീക്ഷയ്ക്ക് തയ്യാർ എടുക്കുന്നവർക്കും, അപേക്ഷ സമർപ്പിച്ചിട്ടുളളവർക്കും വേണ്ടിയാണ് ഈ പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരീക്ഷയുടെ ഘടന, പ്രധാനപ്പെട്ട മേഖലകൾ, സമീപന രീതി ഇവയെക്കുറിച്ച് വ്യക്തമായ ദിശാബോധം ഈ പരിശീലന പരിപാടി വഴി വിദ്യാർത്ഥികൾക്ക് ലഭിക്കും. രജിസ്റ്റർ ചെയ്യാനായി വിളിക്കേണ്ട നമ്പർ 8547618290 / 9447002106.
പി.എൻ.എക്‌സ്. 1399/2026
date
- Log in to post comments