ഹോസ്റ്റല്‍ വാര്‍ഡന്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കൊഴിഞ്ഞാമ്പാറയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള ഗവ.പ്രീമെട്രിക് ഹോസ്റ്റലിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ വാര്‍ഡന്റെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ്സ് യോഗ്യതയുള്ള ചിറ്റൂര്‍ ബ്ലോക്ക് പരിധിയില്‍ സ്ഥിര താമസക്കാരായവര്‍ക്ക് അപേക്ഷിക്കാം. സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള ഏതെങ്കിലും സ്ഥാപനത്തില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ തമിഴ് ഭാഷ കൈകാര്യം ചെയ്യുവാന്‍ പ്രാപ്തരുമായിരിക്കണം. താല്‍പര്യമുള്ളവര്‍ സ്വയം തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം മെയ് 20ന് വൈകിട്ട് അഞ്ചിനകം ചിറ്റൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ ഗ്രേഡ് 1 അറിയിച്ചു. ഫോണ്‍: 8547630128.
- Log in to post comments