അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ കുഴല്‍മന്ദത്ത് പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ-എക്സാമിനേഷന് ട്രെയിനിംഗ് സെന്ററില്‍ കരാറടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ മാസ്റ്റര്‍ ട്രെയിനറെ നിയമിക്കുന്നു. ഡാറ്റാ എന്‍ട്രി & ഓഫീസ് ഓട്ടോമേഷന്‍, ഡി.ടി.പി എന്നീ കോഴ്സുകളില്‍ പരിശീലനം നല്‍കുന്നതിനാണ് നിയമനം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും പി.ജി.ഡി.സി.എയുമാണ് അടിസ്ഥാന യോഗ്യത. കൂടാതെ കമ്പ്യൂട്ടര്‍ പരിശീലനം നല്കുന്നതില് പ്രായോഗിക പരിജ്ഞാനവും ഉണ്ടായിരിക്കണം. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. താല്പര്യമുള്ളവര് ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മെയ് 14ന ്രാവിലെ 11 ന് സെന്ററില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഓണറേറിയമായി പ്രതിമാസം 14,000 രൂപ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 04922-273777
- Log in to post comments