പോക്സോ സപ്പോര്‍ട്ട് പേഴ്സണ്‍ നിയമനം; മെയ് 15 വരെ അപേക്ഷിക്കാം
പോക്സോനിയമത്തിന്റെ പരിധിയില്‍ വരുന്ന കുട്ടികള്‍ക്ക് വൈകാരി
കവും മാനസികവുമായ പിന്തുണ നല്‍കുന്നതിനും കേസുമായി ബന്ധപ്പെട്ടു നിയമപരമായ പ്രക്രിയയില്‍ ഇവരെ സഹായിക്കുവാനും കേസില്‍ ഇരകളാക്കപ്പെട്ട കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായി പോക്സോ സപ്പോര്‍ട്ട് പേഴ്സണ്‍മാരുടെ സേവനം നല്‍കുന്നതിന് പാനല്‍ രൂപീകരിക്കുന്നു. സപ്പോര്ട്ട്പേഴ്സണ്മാരുടെ പാനലില്‍ ഉള്‍പ്പെടുത്തുന്നതിന് അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത - സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, മനശാസ്ത്രം, ശിശുവികസനം എന്നീ വിഷയങ്ങളില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദമുള്ള വ്യക്തി അല്ലെങ്കില്‍ കുട്ടികളുടെ വിദ്യാഭ്യാസവും വികസനവും അല്ലെങ്കില്‍ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള ഗ്രാജുവേറ്റ്. ശിശു അവകാശങ്ങള്‍ അല്ലെങ്കില്‍ ശിശു സംരക്ഷണ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ അല്ലെങ്കില്‍ സംഘടനകള്‍. കുട്ടികളുടെ സംരക്ഷണ ഉത്തവാദിത്വമുള്ള ചില്‍ഡ്രന്‍സ് ഹോം, ഷെല്‍ട്ടര്‍ ഹോം എന്നിവയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും അപേക്ഷിക്കാം. അപേക്ഷ നേരിട്ടോ തപാല്‍ മാര്‍ഗമോ സമര്‍പ്പിക്കാം. അവസാന തീയതി മെയ് 15 വൈകുന്നേരം അഞ്ച്. വെബ്സൈറ്റ് - https://wcd.kerala.gov.in. ഫോണ്‍- 04994 256990.
- Log in to post comments