Skip to main content

റിസോഴ്‌സ് പേഴ്‌സണ്‍ നിയമനം

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള സംയോജിത ശിശുസംരക്ഷണ പദ്ധതി വഴി നടപ്പിലാക്കുന്ന ഒ.ആര്‍.സി പദ്ധതിയുടെ വിവിധ പരിശീലന പരിപാടികളിലേക്ക് റിസോഴ്‌സ് പേഴ്‌സണ്‍മാരെ തിരഞ്ഞെടുക്കുന്നു.

ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ബിരുദം, കുട്ടികളുടെ മേഖലയിലെയും പരിശീലന മേഖലയിലെയും പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.  പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന കുട്ടികളുടെ ഇടയിൽ പ്രവർത്തിക്കാനുള്ള താത്പര്യവും അഭിരുചിയുമുള്ള വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. കൈകാര്യം ചെയ്യുന്ന സെഷനുകള്‍ക്കനുസരിച്ചായിരിക്കും ഹോണറേറിയം നല്‍കുന്നത്.

തിരുവനന്തപുരം ജില്ലയിലെ സ്ഥിരതാമസക്കാരായിരിക്കണം അപേക്ഷകര്‍. ബയോഡാറ്റയും യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം മെയ് 30ന് വൈകുന്നേരം 5 മണിയ്ക്ക് മുമ്പ് സമര്‍പ്പിക്കണം. പ്രായപരിധി 40 വയസ്സ്. വിലാസം: ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, പൂജപ്പുര, തിരുവനന്തപുരം-695012. ഫോണ്‍: 0471-2345121, 9061423749

date