പി.എസ്.സി ഇന്റര്‍വ്യൂ മേയ് 13, 14 തീയതികളില്‍
ആലപ്പുഴ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഇംഗ്‌ളീഷ്) -നേരിട്ടുള്ള നിയമനം (കാറ്റഗറി നം. 603/2024) തസ്തികയിലേയ്ക്ക് 2025 ഡിസംബര്‍ അഞ്ചിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥി കള്‍ക്കുള്ള ഇന്റര്‍വ്യൂ മേയ് 13, 14 (രാവിലെ 9.30 നും ഉച്ചയ്ക്ക് 12നും) തീയതികളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ആലപ്പുഴ ജില്ലാ ഓഫീസില്‍ വച്ച് നടത്തുമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ഥികള്‍ക്കുള്ള അറിയിപ്പ് പ്രൊഫൈലില്‍ നല്‍കിയിട്ടുണ്ട്. വ്യക്തിഗതമെമ്മോ അയയ്ക്കുന്നതല്ല. ഉദ്യോഗാര്‍ഥികള്‍ വ്യക്തിവിവരക്കുറിപ്പ് പൂരിപ്പിച്ച് അതും ഒ.റ്റി.ആര്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, അഡ്മിഷന്‍ ടിക്കറ്റ്, അസ്സല്‍ തിരിച്ചറിയല്‍ രേഖ എന്നിവയും സഹിതം നിശ്ചിത സമയത്തും തീയതിയിലും മേല്‍പ്പറഞ്ഞ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഉദ്യോഗാര്‍ഥികള്‍ പി.എസ്.സി വെബ്‌സൈറ്റിലെ ഇന്റര്‍വ്യു ഷെഡ്യൂള്‍, അനൗണ്‍സ്‌മെന്റ് ലിങ്കുകള്‍ എന്നിവ പരിശോധിക്കേണ്ടതാണ്. പ്രൊഫൈലില്‍ അറിയിപ്പ് ലഭിക്കാത്തവര്‍ പി.എസ്.സി യുടെ ആലപ്പുഴ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.
- Log in to post comments