Skip to main content

ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റിൽ പിജി ഡിപ്ലോമ: മേയ് 30  വരെ അപേക്ഷിക്കാം

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ നടത്തി വരുന്ന രണ്ടു വർഷം ദൈർഘ്യമുള്ള  പോസ്റ്റ് ഗ്രാജ്വേറ്റ്  ഡിപ്ലോമ ഇൻ  ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് കോഴ്‌സിലേക്ക് 2026-2028 വർഷത്തെ പ്രവേശനത്തിന്     2026 മേയ് 11 മുതൽ മേയ് 30 വരെ അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ സയൻസ് വിഷയത്തിൽ ബി.എസ്.സി ബിരുദം അല്ലെങ്കിൽ    ബി.എസ്.സി/ബി.എ സൈക്കോളജിയിലോ ബി.എസ്.സി ഹോംസയൻസിലോ ബിരുദം നേടിയ പെൺകുട്ടികൾക്ക് ഈ കോഴ്‌സിന് അപേക്ഷിക്കാവുന്നതാണ്. എസ്.ഇ.ബി.സി. വിഭാഗത്തിൽപ്പെടുന്ന അപേക്ഷകർക്ക്  45 ശതമാനം മാർക്ക് മതി. എസ്.സി/എസ്.ടി. വിഭാഗക്കാർക്ക് യോഗ്യതാ പരീക്ഷ പാസ്സായാൽ മതിയാകും. പ്രോസ്‌പെക്ടസ്സ് www.lbscentre.kerala.gov.in ൽ ലഭിക്കും. 2026 മേയ് 30 വരെ      ഓൺലൈനിലൂടെയോ, കേരളത്തിലെ എല്ലാ ഫെഡറൽ  ബാങ്കിന്റെ  ശാഖകൾ വഴി വെബ്‌സൈറ്റിലൂടെ ലഭിക്കുന്ന ചെല്ലാൻഫോറം ഉപയോഗിച്ചോ അപേക്ഷാഫീസ് അടയ്ക്കാം. പൊതു വിഭാഗത്തിന് 950 രൂപയും, എസ്സ്.സി./എസ്സ്.ടി വിഭാഗത്തിന് 500 രൂപയുമാണ് അപേക്ഷാ ഫീസ്.  തുടർന്ന് അപേക്ഷാനമ്പർ, ചെല്ലാൻ നമ്പർ ഇവ ഉപയോഗിച്ച് ഓൺലൈനായി 2026 ജൂൺ 2 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 04712560361, 362, 363, 64 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.   

പി.എൻ.എക്‌സ്. 1428/2026

date