Post Category
അപേക്ഷ ക്ഷണിച്ചു
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ 2026- 27 അധ്യയന വർഷത്തിൽ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠന കിറ്റ് വിതരണം ചെയ്യുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമുകൾ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ എറണാകുളം ജില്ലാ ഓഫീസിൽ നിന്നും കള്ള് വ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ ട്രേഡ് യൂണിയൻ ഓഫീസുകളിൽ നിന്നും ലഭ്യമാണ്. അപേക്ഷകൾ മെയ് 15 നുള്ളിൽ സമർപ്പിക്കണം. ഫോൺ: 0484 2800582
date
- Log in to post comments