Skip to main content

ആശ വര്‍ക്കര്‍ അഭിമുഖം

പൊന്‍മള ഗ്രാമപഞ്ചായത്തിലെ 20,21 വാര്‍ഡുകളിലെ ആശ പ്രവര്‍ത്തകരുടെ ഒഴിവിലേക്കുള്ള അഭിമുഖം മെയ് 18ന് രാവിലെ 10.30ന് പൊന്‍മള കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും. പത്താം ക്ലാസ് പാസായ 25നും 45നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. മുന്‍ ആശ പ്രവര്‍ത്തക, ആരോഗ്യമേഖലയില്‍ സന്നദ്ധ സേവനം നടത്തിയവര്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്. അതാത് വാര്‍ഡ് പരിധിയിലെ സ്ഥിര താമസക്കാര്‍ ആവണം. സ്ഥിരതാമസക്കാര്‍ അപേക്ഷകരായി ഇല്ലെങ്കില്‍ സമീപ വാര്‍ഡുകളില്‍ നിന്നുള്ളവരെയും പരിഗണിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും പരിചയ സര്‍ട്ടിഫിക്കറ്റകളുമായി അഭിമുഖത്തിനെത്തണം. ഫോണ്‍- 04832706300.

date