സിവില്‍ സര്‍വീസ് പരിശീലനം
കേരളത്തിലെ സംഘടിത/അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മക്കള്‍ക്കും ആശ്രിതര്‍ക്കും കിലെ ഐ.എ.എസ് അക്കാദമി 2026-2027 അക്കാദമിക വര്‍ഷത്തില്‍ ആരംഭിക്കുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി/മെയിന്‍ പരിക്ഷയുടെ കോഴ്സ് പരിശീലനത്തിന് കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കള്ള് വ്യവസായ ക്ഷേമനിധി ബോര്‍ഡ് എന്നിവയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍/ആശ്രിതരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള അക്കാദമിയിലെ അടുത്ത ബാച്ച് ജൂണ്‍ ആദ്യവാരം ആരംഭിക്കും. ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഈ കോഴ്സിന് ക്ഷേമനിധി ബോര്‍ഡുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 50% സബ്സിഡിയില്‍ പകുതി ഫീസ് അടച്ചാല്‍ മതിയാകും. വിശദാംശങ്ങളും രജിസ്ട്രേഷന്‍ ലിങ്കും www.kile.kerala.gov.in/kileiasacademy എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍- 0471-2479966, 8075768537. ഇമെയില്‍ - kileiasacademy@gmail.com.
- Log in to post comments