Skip to main content

തവനൂര്‍ പ്രതീക്ഷാ ഭവനില്‍ കരാര്‍ നിയമനം

സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള താനൂര്‍ പ്രതീക്ഷാ ഭവനിലേക്ക് വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ , ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികകളിലേക്കാണ് നിയമനം. മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ നിയമനത്തിന് എട്ടാം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 50 വയസ്സ്. ഭിന്നശേഷി മേഖലയില്‍ പരിശീലനം ലഭിച്ചവര്‍ക്കും പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയ്ക്ക് എ.എന്‍.എം  കോഴ്‌സ് വിജയിക്കണം. 50 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഭിന്നശേഷി പരിചരണത്തില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പും അപേക്ഷയും സഹിതം മെയ് 20-ന് ഉച്ചയ്ക്ക് രണ്ടിന് തവനൂര്‍ പ്രതീക്ഷാ ഭവന്‍ ഓഫീസ് ഹാളില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍- 0494 2699050.

date