*നിയോജകമണ്ഡലം അടിസ്ഥാനത്തിലുള്ള കൗണ്ടിംഗ് ഡ്യൂട്ടി ഉത്തരവുകള്‍ ഓര്‍ഡര്‍ സോഫ്റ്റ്വെയറില് ഇന്ന് (മേയ് 3) പ്രസിദ്ധീകരിക്കും*
കേരള നിയമസഭയിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൗണ്ടിംഗ് ഡ്യൂട്ടിക്കായി നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള സെക്കന്റ് റാന്ഡമൈസേഷന് പൂര്‍ത്തിയായി. ഉത്തരവുകള്‍ ഓര്‍ഡര്‍ സോഫ്റ്റ്വെയറില് https://order.ceo.kerala.gov.in എന്ന ലിങ്കിലൂടെ ഇന്ന് (മേയ് 3) രാവിലെ 8 ന് പ്രസിദ്ധീകരിക്കുമെന്ന് ജില്ലാതിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാകളക്ടര്‍ അറിയിച്ചു. കൗണ്ടിംഗ് ഡ്യൂട്ടിയ്ക്കായി നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ഡ്യൂട്ടി സംബന്ധിച്ച വിശദാംശങ്ങള്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ നിന്നും ഓര്‍ഡര്‍ സോഫ്റ്റ്വെയറിലൂടെ ലഭ്യമാകും.
സ്ഥാപനമേധാവികള്‍ ഡ്യൂട്ടിയ്ക്കായുള്ള ഉത്തരവുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് നല്കി ഓര്‍ഡര്‍ സോഫ്റ്റ്വെയറില് സേര്വ്ഡ് സ്റ്റാറ്റസ് രേഖപ്പെടുത്തണം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ ഓര്‍ഡര്‍ സേര്വ്ഡ് ഇന്‍സ്റ്റിട്യൂഷന്‍സ്, ഓര്‍ഡര്‍ നോട്ട് സേര്വ്ഡ് ഇന്‍സ്റ്റിട്യൂഷന്‍സ് എന്നിവ കൃത്യമായി പരിശോധിച്ച് എല്ലാ ഓര്‍ഡര്‍ നോട്ട് സേര്വ്ഡ് ഇന്‍സ്റ്റിട്യൂഷന്‍സ് സ്റ്റാറ്റസ് സീറോ ആയെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും ജില്ലാതിരഞ്ഞെടുപ്പ് ഓഫീസില്‍ നിന്നും അറിയിച്ചു.
- Log in to post comments