Skip to main content

നിലവിൽ തൃശ്ശൂർ ജില്ലയിലെ എല്ലാ (ഏഴ്) താലൂക്ക് കൺട്രോൾ റൂമിൽ വിളിച്ച് അന്വേഷിച്ചതിൽ നിലവിൽ മുകുന്ദപുരം താലൂക്ക് പരിധിയിൽ നേരിയ മഴ പെയ്യുന്നുണ്ട് 

 

  വേനൽ മഴ പെയ്തതിൽ പരക്കെ നാശനഷ്ടം 

 

 മുകുന്ദപുരം താലൂക്ക് 

 

 പുതുക്കാട് ബസാർ റോഡിൽ കെട്ടിടത്തിനു മുകളിലെ കൂറ്റൻ പരസ്യ ബോർഡ് ജ്വല്ലറിയുടെ കെട്ടിടത്തിലേക്ക് മറിഞ്ഞുവീണു ചെങ്ങാലൂരിൽ മരങ്ങൾ വീണു വൈദ്യുതി പോസ്റ്റുകൾ തകർന്നു കാർഷിക വിളകൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട് , വൈദ്യുതി പോസ്റ്റ് വീണ് മതിൽ തകർന്നു മറ്റു പരിക്കുകളോ / ആളപായങ്ങളോ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല

 

 ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന്റെ ഉത്സവത്തിന്റെ ഭാഗമായി നിർമ്മിച്ച താൽക്കാലിക  

 പന്തൽ തകർന്നു. ഊട്ടുപുരയുടെ ഓടുകൾ കാറ്റിൽ പറന്നുപോയി,മരം വീണു കാറിനു കേടുപാടുകൾ സംഭവിച്ചു ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ തകർന്നു ആളപായമില്ല 

 

 തെങ്ങ് കത്തിയത് സംബന്ധിച്ച് :-

 

 കൊടുങ്ങല്ലൂർ പടന്നയിൽ കൈപ്പാശ്ശേരി വിൻസെന്റിന്റെ പുരയിടത്തിലെ തെങ്ങിലാണ് ഇടിമിന്നലിൽ തീ പിടിച്ചത്, ആളപായങ്ങൾ ഒന്നുമില്ല.

 

 തലപ്പിള്ളി താലൂക്ക് ചേലക്കര വില്ലേജ് ചേലക്കര എന്ന പ്രദേശത്ത് കൊള്ളന്നൂർ വീട്ടിൽ ജെറോമിന്റെ വീട്ടിലെ തെങ്ങിന് ഇടിമിന്നൽ തീപിടിച്ചു. മറ്റു ആളപായങ്ങൾ ഒന്നുമില്ല. 

date