Skip to main content

സീനിയർ റസിഡന്റ് തസ്തികയിയിൽ ഒഴിവ്

 

 

തൃശൂർ ഗവ.ഡെന്റൽ കോളേജിലെ കമ്മ്യൂണിറ്റി ഡെൻ്റിസ്ട്രി വിഭാഗത്തിൽ സീനിയർ റസിഡന്റ്റിൻ്റെ തസ്തികയിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായി വാക്ക്-ഇൻ-ഇൻ്റർവ്യൂ നടത്തുന്നു. 

കമ്മ്യൂണിറ്റി ഡെൻ്റിസ്ട്രി വിഭാഗത്തിൽ പി.ജി യാണ് യോഗ്യത. പ്രതിമാസം 73500 /-രൂപയാണ് വേതനമായി ലഭിക്കുക. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഡെൻ്റൽ കൗൺസിൽ രജി: സർട്ടിഫിക്കറ്റ്, യോഗ്യത, മുൻപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുമായി മെയ് 11 ന് രാവിലെ 11.00 മണിക്ക് പ്രിൻസിപ്പാളിന്റെ ചേമ്പറിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ് 

ഫോൺ; 0487 2206200

 

 

date